അക്ഷതവുമായി ഗൃഹസമ്പര്‍ക്കം- സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവിനെ മര്‍ദ്ദിച്ചു.
മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സി.എം.സത്യന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്റെ സഹോദരനാണ്.
തളിപ്പറമ്പ്: ബി ജെ പി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസിനെ സി.പിഎമ്മുകാര്‍ മര്‍ദ്ദിച്ചു.
ഇന്നലെ രാത്രി മാവിച്ചേരിയില്‍ സി.എം.സത്യന്റെ നേതൃതത്തിലുള്ള സിപിഎം സംഘാണ് ഹരിദാസിനെ മര്‍ദ്ദിച്ചത്.
പരുക്കേറ്റ ഇദ്ദേഹത്തെ തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയോധ്യയില്‍ പൂജിച്ച അക്ഷതവുമായി വീടുകള്‍ സമ്പര്‍ക്കം ചെയ്യുന്നതിനിടെയാണ് മര്‍ദ്ദിച്ചത്.
ഹൈന്ദവ ഭവനങ്ങളിലെ അമ്മമാര്‍ അക്ഷതം സ്വികരിച്ച് പൂജാ മുറിയില്‍ സൂക്ഷിക്കുന്നത് കണ്ട് അസഹിഷ്ണുത പൂണ്ട സി പി എം സമാധനം നിലനില്‍ക്കുന്ന കുറ്റ്യേരി വില്ലേജില്‍ ബോധപൂര്‍വ്വം
സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി എന്നിവര്‍ ആവശ്യപ്പെട്ടു.