ശബരീശദര്‍ശനം അയ്യപ്പ ഭക്തിഗാന വീഡിയോ ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു.
തളിപ്പറമ്പ്: ശബരിമല ശ്രീ ധര്‍മ്മശാസ്താ പ്രകീര്‍ത്തന വീഡിയോ ആല്‍ബത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ക്ഷേത്രം മേല്‍ശാന്തി ഞരക്കാട്ടില്ലത്ത് വിനായകന്‍ നമ്പൂതിരി പൂജകര്‍മ്മം നിര്‍വ്വഹിച്ചു.
പ്രശസ്ത ജ്യോതിഷ പണ്ഡിതനും, ആദ്ധ്യാത്മിക പ്രഭാഷകനുമായ മുരളീധര വാര്യര്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും, പോസ്‌ററര്‍ പ്രകാശനവും പ്രകൃതിവന്യജീവി സംരക്ഷകനും, പെരിഞ്ചെല്ലൂര്‍ സംഗീത സഭയുടെ സ്ഥാപകനുമായ വിജയ് നീലകണ്ഠന് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.
ശബരീശ ദര്‍ശനത്തിന്റെ വീഡിയോ ആല്‍ബ ചിത്രീകരണം വിവിധ ഭാഷകളില്‍ പ്രചരിപ്പിക്കാനാണ് അണിയറശില്പികളുടെ ഉദ്ദേശം.
ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ .കെ.സി. മണികണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ ദേശീയ സമിതി അംഗവും ഡല്‍ഹി ജന.സെക്രട്ടറിയുമായ രാധാകൃഷ്ണന്‍ വരേണിക്കല്‍ ആശംസ പ്രസംഗം നടത്തി.
വിജയകുമാര്‍ (ആരാധന) സ്വാഗതവും, ഗായകന്‍ ബാലു പണിക്കര്‍ നന്ദിയും ആശംസിച്ചു. സംവിധായകനും, ചിത്രഗ്രാഹകനുമായ വിജേഷ് പുന്നക്കുളങ്ങര, ട്രസ്റ്റി മെമ്പര്‍മാരായ ഇ.പി.ശാരദ, കെ.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
