ഇവിടെ സക്കീര്‍ ഹുസൈനാണ് താരം–പച്ചക്കറികളുടെ രാജാവായി തമിഴ്‌നാട് സ്വദേശി-

Report–കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: തമിഴ്‌നാട്ടില്‍ നിന്നും ജോലിതേടിയെത്തിയ സക്കീര്‍ ഹുസൈന്‍ എന്ന 52 കാരന്‍ കേരളത്തിലെ മണ്ണില്‍ മികച്ച കര്‍ഷകനായി മാറി നേട്ടം കൊയ്യുന്നു.

രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തില്‍ നിന്നും ഭാര്യയോടൊപ്പം പരിയാരം പഞ്ചായത്തിലെ ഏഴുംവയലില്‍ എത്തിയത്.

പാറനിറഞ്ഞ രണ്ടേക്കര്‍ ഭൂമിയാണ് തന്റെ അധ്വാനത്തിലൂടെ ഇദ്ദേഹം പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയത്.

രണ്ട് ഏക്ര സ്ഥലത്ത് വാഴകൃഷിയും പലയിനം പച്ചക്കറി കൃഷിയുമാണ് നടത്തുന്നത്.

ചിട്ടയോടുകൂടിയ പരിചരണത്തിലൂടെയാണ് സക്കീര്‍ഹുസൈന്‍ കാര്‍ഷികമേഖലയില്‍ വിജയം കൊയ്യുന്നത്.

ഇദ്ദേഹത്തിന്റെ നാടന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പരിയാരം മെഡിക്കല്‍ കോളേജ് മെയില്‍ ഗേറ്റിന് സമീപമുള്ള ബ്ലോക്ക് ലവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്റെ നാടന്‍ പച്ചക്കറി കടയിലേക്ക് പല സ്ഥലങ്ങളില്‍ നിന്നുമുള്ള ഒട്ടേറെ ആളുകളാണ് എത്തിച്ചേരുന്നത്.

സക്കീര്‍ഹുസൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളെല്ലാം ഇവിടെയാണ് വില്‍പ്പന നടത്തിവരുന്നത്.

എങ്കിലും ഹൈവേ വികസനത്തോടെ വില്‍പ്പനശാല പൊളിച്ച് മാറ്റല്‍ ഭീഷണിയിലാന്നെന്ന് ഇവിടെ ജോലി ചെയ്യുന്ന രവീന്ദ്രനും ജയശ്രീയും പറയുന്നു.

സ്ത്രീകളടക്കം ജോലി ചെയ്യുന്ന ഈ സ്ഥാപനം മെഡിക്കല്‍ കോളേജ് പരിസരത്തുതന്നെ മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ടവര്‍.