കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പളം മുടങ്ങി-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പളം മുടങ്ങി. കഴിഞ്ഞ രണ്ട് മാസങ്ങളായി കൃത്യമായി ലഭിച്ചിരുന്ന ശമ്പളമാണ് മുടങ്ങിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്ക് എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് ശമ്പളം മുടങ്ങിയതെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍ പറഞ്ഞു.
ഒക്ടോബര്‍ 31 നകം മുഴുവന്‍ ജീവനക്കാരും സ്പര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതാണെന്നും അത് പൂര്‍ത്തീകരിച്ചില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.
എന്നാല്‍ ഫണ്ട് നല്‍കാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് ജീവനക്കാരുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നത്.
പ്രതിമാസം 7 കോടി രൂപയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ചെലവഴിക്കുന്നത്.
