ചന്ദനമുട്ടികള്‍ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍.

തളിപ്പറമ്പ്: ചന്ദനമോഷണ സംഭവത്തിലെ മുഖ്യപ്രതിയെ വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു.

ഇന്നലെ 55 കിലോ ചന്ദന മുട്ടികളുമായി യുവാവിനെ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ചപ്പാരപ്പടവ് ഞണ്ടമ്പലം സ്വദേശി കണ്ടോത്ത് പുതിയപുരയില്‍ കുഞ്ഞിമൊയ്തീനെ (42)യാണ് തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും അറസ്റ്റ് ചെയ്തത്.

ചപ്പാരപ്പടവിലെ വീട്ടില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചന്ദനമുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

ബുധനാഴ്ച്ച ഉച്ചയോടെ തളിപ്പറമ്പ് പോലീസ് കുപ്പേരി പെരുമ്പാറ സ്വദേശി എ.ഷറഫുദ്ദീനെ വീട്ടില്‍ നിന്നും ചെത്തി മിനുക്കുന്നതിനിടെ അമ്പത്തി അഞ്ച് കിലോ ചന്ദനമുട്ടികളുമായി പിടികൂടുകയും അ
റസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വനംവകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.

ഷറഫുദ്ദീനെ വനം വകുപ്പ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിമൊയ്തീനാണ് ചന്ദനമോഷണത്തിലെ സൂത്രധാരനെന്ന് വ്യക്തമായത്.