ഗ്രാമസ്വരാജ്, യുവരത്‌ന പുരസ്‌കാരങ്ങള്‍ നേടിയ സരുണ്‍ തോമസിനെ ആദരിച്ചു

തളിപ്പറമ്പ്: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധിക്ക് കൊല്ലം ഗ്രാമസ്വരാജ് പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ ഗ്രാമസ്വരാജ് പുരസ്‌കാരവും ഫിലമെന്റ് കലാസാഹിത്യവേദിയുടെ മികച്ച യുവജനപ്രതിനിധിക്കുള്ള യുവരത്‌ന പുരസ്‌കാരവും നേടിയ സരുണ്‍ തോമസിനെ ആദരിച്ചു.

ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറ വാര്‍ഡ് മെമ്പറും കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമാണ് സരുണ്‍ തോമസ്.

തളിപ്പറമ്പ് ഹൈവേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുമോദിച്ചു.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.റാസിഖ് ഉപഹാരം നല്‍കി.

ജില്ലാ വൈസ് പ്രസിഡന്റ് പി.വി.സതീഷ്‌കുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് വളക്കൈ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മയ്യില്‍, സുനില്‍ ചപ്പാരപ്പടവ് എന്നിവര്‍ പ്രസംഗിച്ചു.