കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.
പെരിങ്ങോം: കിണറില്‍ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ നെടുകുന്നിലെ കെ.സക്കറിയയുടെ വീട്ടുകിണറിലാണ് അദ്ദേഹത്തിന്റെ തന്നെ പശു അബദ്ധത്തില്‍ വീണത്.
വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി.ശശിധരന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പശുവിനെ കരയിലേക്ക് കയറ്റിയത്.
പി.പി.ലിജു, വി.വി.വിനേഷ്, എ.രാമകൃഷ്ണന്‍, കെ.ജഗന്‍, കെ.രജീഷ് എന്നിവരും അഗ്നിരക്ഷാസംഘത്തില്‍ ഉണ്ടായിരുന്നു.
