വക്കച്ചന്റെ കിണറില്‍ വീണ രവീന്ദ്രന്റെ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
ചെറുപുഴ: വക്കച്ചന്റെ കിണറില്‍ വീണ രവീന്ദ്രന്റെ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
പ്രാപ്പൊയിലിലെ വക്കച്ചന്റെ വീട്ടുകിണറിലാണ് ചെമ്മണ്ണവിള രവീന്ദ്രന്റെ ആട് വിണത്.
വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിരക്ഷാനിലയം അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ
നേതൃത്വത്തിലുള്ള സംഘത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.വി.വിനീഷാണ് 50 അടി ആഴത്തിലുള്ള കിണറിലിറങ്ങി ആടിനെ പുറത്തെടുത്തത്.
മറ്റ് സേനാംഗങ്ങളായ സി.ശശിധരന്‍, പി.വി.ലതേഷ്, ഐ.ശാജീവ്, ജോര്‍ജ് ജോസഫ്, പി.വി.സദാനന്ദന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
