ആടും കുടുങ്ങി, ആളും. അഗ്നിശമനസേന രക്ഷകരായി.
തളിപ്പറമ്പ്: ആടിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ ആളേയും ആടിനേയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന.
കാക്കാംചാലില്‍ അയല്‍വാസി പി.പി.മുഹമ്മദ് കുഞ്ഞിയുടെ വീട്ടു കിണറില്‍ ചാടിയ ഒരു വയസ് പ്രായമുള്ള സ്വന്തം ആടിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ മണ്ടേന്‍ കണ്ടി അബൂബക്കര്‍ (63) എന്നയാളാണ് തിരിച്ചു കയറാന്‍ കഴിയാതെ കിണറില്‍ കുടുങ്ങിയത്.
20 കോല്‍ താഴച്ചയും അതില്‍ 2 കോല്‍വെള്ളവും ഉള്ള കിണറില്‍ നിന്ന് റസ്‌ക്യൂനെറ്റ് ഇറക്കിയാണ് അബൂബക്കറിനേയും ആടിനേയും അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്‍, എം.ഷജില്‍കുമാര്‍, സി.അഭിനേഷ്, എം.കെ.റിജില്‍, സി.വി.രവീന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
