പയ്യന്നൂരില്‍ സേവ് മണിപ്പൂര്‍ ജനകീയകൂട്ടായ്മ സി. എന്‍.ചന്ദ്രന് ഉദ്ഘാടനം ചെയ്തു.

പയ്യന്നൂര്‍: മണിപ്പൂരിനെ രക്ഷിക്കുക, മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുക, വര്‍ഗീയ അക്രമകാരികളെ അമര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവ് മണിപ്പൂര്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു.
പയ്യന്നൂര്‍ ഷേണായി സ്ക്വയറില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.എന്‍.ചന്ദ്രന് ഉദ്ഘാടനം ചെയ്തു
. ടി.ഐ.മധുസൂദനന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ടി.കെ.ഗോവിന്ദന്, ജോയിസ് പുത്തന്‍പുര, സി.കൃഷ്ണന്, വി.നാരായണന്, പി.ശശിധരന്, കെ.വി.ബാബു, കെ.കെ.ജയപ്രകാശ്, എം.രാമകൃഷ്ണന്, പി.വി.ദാസന്, പി.ജയന്, ടി.ദേവി, ഹരിഹര്‍ കുമാര്‍, ഒ.ടി.സുജേഷ്, ജോയ് മാത്യു എന്നിവര്‍ സംസാരിച്ചു.
