കിണറില്‍ ചാടിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറില്‍ ചാടിയ വയോധികനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

മോറാഴ പാന്തോട്ടം പ്രിയദര്‍ശിനി വായനശാലക്ക് സമീപത്തെ പള്ളിപ്പുറത്ത് വീട്ടില്‍ ദാമോദരന്‍ (85) എന്നയാളാണ് കിണറില്‍ 13 കോല്‍ താഴ്ച്ചയും ഏഴ് കോല്‍ വെള്ളവുമുള്ള കിണറില്‍ ചാടിയത്.

പ്രദേശവാസികളായ രഞ്ജിത്ത്, ഗിരീഷ് എന്നിവര്‍ കിണറില്‍ ഇറങ്ങി ഇദ്ദേഹത്തെ മുങ്ങിപ്പോകാതെ പിടിച്ചു നിന്നിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പില്‍ നിന്നെത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂ സേനയിലെ ഫയര്‍ ഓഫീസര്‍ പി.വി.ഗിരീഷ് കിണറില്‍ ഇറങ്ങി റസ്‌ക്യൂ നെറ്റില്‍ കയറ്റി പുറത്തെത്തിച്ചു രക്ഷപ്പെടുത്തി.

സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്‍, മറ്റ് ഓഫീസര്‍മാരായ കെ.വി.രാജീവന്‍, പി.പി.ഗിരീഷ് കെ.ധനേഷ്, പി.കെ.ധനഞ്ജയന്‍, വി.ജയന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു