കിണറില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറില്‍ അകപ്പെട്ടയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
വെള്ളാവില്‍ 35 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ട ആന്തൂര്‍ വീട്ടില്‍ ജാനകിയെയാണ് (70) ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റസ്‌ക്യൂ സംഘം രക്ഷപ്പെടുത്തിയത്.
ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എ.എഫ്.ഷിജോയാണ് കിണറ്റിലിറങ്ങി റസ്‌ക്യൂ നെറ്റില്‍ ആളെ കയറ്റി പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.
മറ്റ് സേനാംഗങ്ങളായ എം.ജി.വിനോദ് കുമാര്‍, ടി.വിജയ്, കെ.വി.അനൂപ്, നന്ദഗോപാല്‍, പി.കെ.ധനീഷ് കുമാര്‍, കെ.സജീന്ദ്രന്‍, കെ.മധുസൂദനന്‍, തോമസ് മാത്യു, പി.കെ.സുഗതന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
