കിണറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി

പരിയാരം: മേയുന്നതിനിടയില്‍ കിണറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

കാരക്കുണ്ട് പരവൂരില്‍ സി.വി.കരുണാകരന്‍ എന്നയാളുടെ പശുവാണ് 25 അടി ആഴമുള്ള കിണറില്‍ വീണത്.

തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.ശശിധരന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.ഗിരീഷാണ് കിണറ്റിലിറങ്ങി ഹോസില്‍ക്കെട്ടി പശുവിനെ കരയ്ക്ക് കയറ്റിയത്.

സേനാംഗങ്ങളായ എം.ഷിജില്‍ കുമാര്‍, പി.നിമേഷ്, മാത്യു ജോര്‍ജ്, കെ.സജിന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇന്നുച്ചക്ക് 12.30നായിരുന്നു സംഭവം. പശു ഗര്‍ഭണിയായതിനാല്‍ സ്ഥലത്ത് വെറ്റിനറി സര്‍ജന്റെ സേവനവും ഉറപ്പാക്കിയിരുന്നു.