ആഗസ്ത്-30 ന് സീറ്റുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ 15 ദിവസത്തിന് ശേഷം കിണറിലെറിഞ്ഞു.
തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിലെറിഞ്ഞു.
ഇക്കഴിഞ്ഞ ആഗ്‌സ്ത്-30 ന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് ഇന്ന് രാവിലെ കിണറില്‍ എറിഞ്ഞ നിലയില്‍ കണ്ടത്.
എട്ട് കോല്‍ ആഴത്തില്‍ വെള്ളമുള്ള കിണറില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നത് കണ്ട് മാവില പത്മനാഭന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിസോധനയില്‍ സ്‌ക്കൂട്ടര്‍ കിണറില്‍ കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സേനാംഗങ്ങള്‍ എത്തി നടത്തിയ പരിശോധനയിലാണ് സ്‌ക്കൂട്ടര്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഖലാസികളെ വിളിച്ചുവരുത്തിയാണ് കിണറില്‍ നിന്ന് സ്‌ക്കൂട്ടര്‍ കരയിലേക്ക് കയറ്റിയത്.
കൊട്ടാരം യു.പി സ്‌ക്കൂളിന് സമീപത്തെ മാവില പത്മനാഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59 എം 6433 നമ്പര്‍ സുസൂക്കി ആക്സിസ് സ്‌ക്കൂട്ടറാണ് കിണറില്‍ നിന്ന് കണ്ടെടുത്തത്.
ആഗസ്ത്-30 ന് സ്‌ക്കൂട്ടര്‍ സീറ്റ് കവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
ഈ കേസില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടിക്കാത്ത പോലീസിന്റെ അനാസ്ഥയാണ് വീണ്ടും അക്രമം നടക്കാനുള്ള കാരണമെന്ന് പത്മനാഭന്‍ പറഞ്ഞു.
ഇന്നലെ രാത്രി പെയ്ത കനത്ത മഴയുടെ മറവിലായിരുന്നു സ്്ക്കൂട്ടര്‍ കിണറിലെറിഞ്ഞത്.
വീടും കിണറും തമ്മില്‍ ഏറെ അകലമുള്ളതിനാല്‍ മഴകാരണം ശബ്ദമൊന്നും കേട്ടില്ലെന്നും പത്മനാഭന്‍ പറഞ്ഞു.
ഇന്നലെ രാത്രി 11 ന് ശേഷമാണ് സംഭവം നടന്നത്. ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സെക്രട്ടെറിയായി പ്രവര്‍ത്തിച്ചുവരുന്ന പത്മനാഭന്‍ രാഷ്ട്രീയത്തിലുപരിയായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
സംഭവത്തില്‍ ഡി.സി.സി.ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍ പ്രതിഷേധിച്ചു. നേരത്തെ സീറ്റ് കുത്തിക്കീറിയ പരാതിയില്‍ അന്വേഷണം നടത്താത്ത പോലീസിന്റെ അനാസ്ഥയാണ് ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭനും സംഭവത്തില്‍ പ്രതിഷേധിച്ചു. മാലില പത്മനാഭന്റെ വീട് അദ്ദേഹം സന്ദര്‍ശിച്ചു.