സ്‌കൂട്ടര്‍ മോഷ്ടാവെ കളിക്കല്ലേ- നിന്നെ പിടിച്ചിരിക്കും-ഇത് പയ്യന്നൂര്‍ പോലീസ്—

പയ്യന്നൂര്‍: സ്‌കൂട്ടര്‍ മോഷ്ടാവിനെതേടി പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ അഞ്ചിന് രാത്രി 10 നും ആറിന് പകല്‍ 11 നും ഇടയിയില്‍ വെള്ളൂര്‍ കണ്ടോത്തെ തൈവളപ്പില്‍ സതീശന്റെ ലൈക്ക് ബേക്കറിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത അദ്ദേഹത്തിന്റെ കെ.എല്‍-617 നമ്പര്‍ സുസൂക്ക് അക്‌സിസ് സ്‌കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്.

കള്ളന്റെ ദൃഷ്യം സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇതോടൊപ്പമുള്ള ഫോട്ടോയില്‍ കാണുന്ന മോഷ്ടാവിനെ അറിയുന്നവര്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ 04985-203032, 9497980872 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.