പാട്ടുകേള്‍ക്കാനായി ജനം ഒഴുകിയെത്തിയ സിനിമ-ശങ്കരാഭരണം @43

പാട്ടുകള്‍ സിനിമയുടെ ഒരു പ്രധാന ആകര്‍ഷണമാണ്. സിനിമാ ഗാനങ്ങളുടെ ജനകീയത മറ്റൊരു ഗാനശാഖക്കും കിട്ടുന്നില്ല.

ഏതെങ്കിലും ഒരു സിനിമക്ക് വേണ്ടി പാടിയാല്‍ അവര്‍ ജീവിതാവസാനംവരെ സിനിമാ പിന്നണി ഗായകനോ ഗായികയോ ആയി നിലനില്‍ക്കുന്നു.

പഴയകാലത്തെ സിനിമകളില്‍ 18 മുതല്‍ 22 വരെ പാട്ടുകളുണ്ടായിരുന്നു.

അന്നത്തെ സാധാരണ സിനിമകള്‍ പോലും സംഗീതത്തിന് പ്രാധാന്യം നല്‍കിയിരുന്നു.

ക്രമേണ ഇത് കുറഞ്ഞു വന്നുവെങ്കിലും സിനിമയില്‍ ഇന്നും പാട്ട് ഒരു ഘടകം തന്നെയാണ്.

അന്നത്തെ ടാക്കീസുകളില്‍ പാട്ടുപുസ്തകങ്ങളുടെ വിപണി വളരെ സജീവമായി നിലനിന്നിരുന്നു.

ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യം നല്‍കി ഇന്ത്യയില്‍ തന്നെ ഏറ്റവും ജനകീയമായി തീര്‍ന്ന സിനിമയാണ് 1980 ല്‍ 43 വര്‍ഷം മുമ്പ് തെലുങ്കില്‍ നിര്‍മ്മിച്ച ശങ്കരാഭരണം എന്ന സിനിമ.

62 സിനിമകള്‍ സംവിധാനം ചെയ്ത കെ.വിശ്വനാഥ് തമിഴിലും തെലുങ്കിലും 46 സിനിമകളില്‍ വില്ലനായും സഹനടനായും തിളങ്ങിയ നടന്‍ കൂടിയാണ്.

സുധാ ഫിലിംസിന്റെ ബാനറില്‍ എഡിഡ നാഗേശ്വേരറാവു നിര്‍മ്മിച്ച് കെ.വിശ്വനാഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ശങ്കരാഭരണം ഇന്നും ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന, കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു മനോഹരമായ സിനിമാ അനുഭവമാണ്.

 ശാസ്ത്രീയസംഗീതത്തിന് കൂടുതല്‍ ജനകീയ അടിത്തറ നല്‍കിയ സിനിമ കൂടിയാണിത്.

കെ.വി.സോമയാജുലു, മഞ്ജുഭാര്‍ഗവി, തുളസി, രാജലക്ഷ്മി, അല്ലു രാമലിംഗയ്യ, ചന്ദ്രമോഹന്‍, നിര്‍മലാമ്മ, സാക്ഷി രംഗറാവു എന്നിവര്‍ പ്രധാന വേഷം ചെയ്ത ശങ്കരാഭരണം അഭയദേവാണ് മലയാളത്തിലേക്ക് സംഭാഷണം എഴുതി മൊഴിമാറ്റം നടത്തിയത്.

വെട്ടൂരി സുന്ദര രാമമൂര്‍ത്തി എഴുതിയ ഗാനങ്ങള്‍ എല്ലാ ഭാഷകളിലും അതുപോലെ ഉപയോഗപ്പെടുത്തുകയായിരുന്നു.

16 പാട്ടുകളാണ് ശങ്കരാഭരണത്തിലുള്ളത്. പൂര്‍ണോദയാ മൂവി ക്രിയേഷന്‍സ് വിതരണം ചെയ്ത സിനിമയുടെ ക്യാമറ ബാലുമഹേന്ദ്ര, എഡിറ്റര്‍ ജി.കൃഷ്ണറാവു.

ഗാനങ്ങള്‍(രചന-വെട്ടൂരി സുന്ദര രാമമൂര്‍ത്തി-സംഗീതം-കെ.വി.മഹാദേവന്‍).

1-ബ്രോചേവാരെവരുര-എസ്.പി.ബി-വാണിജയറാം

2-ബ്രോചേവാരെവരുരാ-പട്ടാഭി

3-എതീരുഗനനു-വാണി ജയറാം

4-മാനസ സഞ്ചരരേ-എസ്.പി.ബി, വാണിജയറാം

5-ദൊരഗുണാ-എസ്.പി.ബി, വാണിജയറാം.

6-മാണിക്യവീണാം-എസ്.പി.ബി

7-മമമിയ-പട്ടാഭി.

8-നഗുമോ-എസ്.പി.ബി.

9-ഓംകാര നാദാനു-എസ്.പി.ബി, വാണി ജയറാം.

10-ഓംകാര നാദാനു-എസ്.പി.ബി, എസ്.ജാനകി.

12-ഗാഗം താനം പല്ലവി-എസ്.പി.ബി.

13-സാമജ വരഗമന-എസ്.പി.ബി, എസ്.ജാനകി.

14-സംഗീത ശിക്ഷണം-എസ്.പി.ബി, എസ്.ജാനകി.

15-ശങ്കരാ നാദശരീരാ പരാ-എസ്.പി.ബി.

16-ഓങ്കാര നാദാനു-എസ്.പി.ബി.