സീതീസാഹിബ് എച്ച്.എസ്.എസ്-മാനേജരില്ല, എല്ലാ സീറ്റുകളും മെരിറ്റായി മാറ്റി സര്‍ക്കാര്‍ ഉത്തരവ്-

തളിപ്പറമ്പ്: ഭരണസമിതിയില്‍ തര്‍ക്കം, മാനേജരില്ലാത്തിനെ തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റുകള്‍ സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളായി മാറ്റി.

തളിപ്പറമ്പ് സീതീസാഹിബ് ഹൈസ്‌കൂളിലെ പ്ലസ് ടു മാനേജ്‌മെന്റ് സീറ്റുകളാണ് പൂര്‍ണമായി മെരിറ്റില്‍ നല്‍കി ഹൈക്കോടതി ഉത്തരവായത്.

മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈര്‍ മാനേജരായിരുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി 2016 മെയ് 11 ന് അവസാനിച്ചിരുന്നു.

അംഗീകൃത ബൈലോ വ്യവസ്ഥകള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്തി പുതിയ മാനേജരെ നിശ്ചയിക്കാന്‍ മാനേജ്‌മെന്റ് കമ്മറ്റിക്ക് സാധിച്ചില്ല.

തുടര്‍ന്ന് നിലവിലുള്ള മാനേജര്‍ പി.കെ.സുബൈറിനെ താല്‍ക്കാലിക മാനേജരായി തുടരാന്‍ അനുവദിക്കുകയായിരുന്നു.

എന്നാല്‍ കേരള വിദ്യാഭ്യാസ നിയമപ്രകാരം താല്‍ക്കാലിക മാനേജര്‍ എന്ന തസ്തിക നിലവിലില്ലാത്തതിനാല്‍ തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി ഇത് സംബന്ധിച്ച് നല്‍കിയ പരാതിയുടെ

അടിസ്ഥാനത്തില്‍ സപ്തംബര്‍ 3 ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ മാനേജ്‌മെന്റ് സീറ്റുകള്‍ മെരിറ്റ് ആയി നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ കേസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സീറ്റുകള്‍ പൂര്‍ണമായും മെരിറ്റാക്കിക്കൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ നടപ്പിലാക്കുകയായിരുന്നു.