ശെല്‍വിയുടെ മരണം കൊലപാതകം: ശശി കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പാറക്കണ്ടിയില്‍ ബീവ്‌റേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.

തോട്ടട സമാജ് വാദി കോളനിയിലെ ശെല്‍വിയെയാണ് (50)ഇന്നലെ രാവിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍പൊലിസ് ശശിയെന്നയാളെ കസ്റ്റഡിയിലെടുത്തത്.

സംഭവ ദിവസം രാത്രിയില്‍ ശെല്‍വിയെ ഇയാളോടൊപ്പം കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ഈക്കാര്യം വ്യക്തമായി.

ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തത്.