സി.വി.ജനാര്ദ്ദനന് ഒക്ടോബര്‍ 31 ന് കേരളാ ഫുഡ്ഹൗസ് ജീവനക്കാരുടെ യാത്രയയപ്പ്-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാന്റീന് (കേരള ഫുഡ് ഹൗസ് ) ജീവനക്കാരന് സി.വി.ജനാര്ദ്ദനന് ജീവനക്കാര്‍ ഒക്ടോബര്‍ 31 ന് വിപുലമായ യാത്രയയപ്പ് നല്‍കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മെഡിക്കല്‍ കോളേജില്‍ കാന്റീന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജനാര്ദ്ദനന് ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളിലും സജീവമായിരുന്നു.
1997ല്‍ മെഡിക്കല്‍ കോളേജ് പഴയ ടി ബി സാനിട്ടോറിയം വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് രോഗികളുടെ കൂട്ടിരിപ്പുകാരനായിട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
മെഡിക്കല്‍ കോളേജ് കാന്റീനിലെത്തുന്നവര്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വമായ ജനാര്ദ്ദനന് 31-ന് വൈകുന്നേരം 3 മണിക്ക് കാന്റീന് പരിസരത്ത് നടക്കുന്ന യോഗത്തിലാണ് യാത്രയയപ്പ് നല്‍കുന്നത്.
യാത്രയയപ്പ് സമ്മേളനം ചലച്ചിത്ര സംവിധായകനും കെ.എസ്.എഫ്.ഡി.സി ഡയരക്ടറുമായ ഷെറി ഉദ്ഘാടനം ചെയ്യും.
എം.വി.സതീശന് അധ്യക്ഷത വഹിക്കും. എം.പി.ഉണ്ണികൃഷ്ണന്, പി.ആര്.ജിജേഷ്, സുധീഷ് കടന്നപ്പള്ളി, പ്രഭാകരന് കടന്നപ്പള്ളി, എ.സി.രമേശന് എന്നിവര്‍ പ്രസംഗിക്കും.
യാത്രയയപ്പ് കോഓര്‍ഡിനേറ്റര്‍ പി.കെ.പ്രസാദ് സ്വാഗതവും കെ.ജയലക്ഷ്മി നന്ദിയും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ പി.കെ.പ്രസാദ്, ടി.അശോകന്, സുധീഷ് കടന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
