എക്‌സൈസ് വകുപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി.

കണ്ണൂര്‍: എക്സൈസ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന പ്രിവെന്റ്റീവ് ഓഫീസര്‍ എം.രാജീവന്‍, പാര്‍ടൈം സ്വീപ്പര്‍ എം.കെ.ചിത്രസേനന്‍ എന്നിവര്‍ക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കണ്ണൂര്‍ ജില്ല എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി.

കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി ഉല്‍ഘടനം ചെയ്തു.

ജില്ല പ്രസിഡന്റ് കെ.രാജേഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജന. സെക്രട്ടറി കെ.സന്തോഷ്‌കുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം. സുഗുണന്‍ ഓഫിസേഴ്‌സ് സംസ്ഥാന ട്രഷറര്‍ കെ ഷാജി, സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ വി വി ഷാജി,നെല്‍സണ്‍ ടി തോമസ്, മുന്‍ ജില്ല സെക്രട്ടറി കെ.രാജീവന്‍, മുന്‍ ജില്ല പ്രസിഡന്റ് വി.സി.സുകേഷ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സലിംകുമാര്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

എം രാജീവന്‍, എം കെ ചിത്രസേനന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

ജില്ല സെക്രട്ടറി കെ.എ.പ്രനില്‍കുമാര്‍ സ്വാഗതവും ജെസ്ന ജോസഫ് നന്ദിയും പറഞ്ഞു.