Skip to content
പരിയാരം: കാരക്കുണ്ടില്‍ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ചെങ്കല്‍ ലോറി ഡ്രൈവര്‍ അരിപ്പാമ്പ്ര റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന സി.ബഷാര്‍(22)ആണ് മരിച്ചത്.
അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19) അസാം സ്വദേശി നജിറുല്‍ (26) ചീമേനി സ്വദേശി റോബിന്‍സ് (37) എന്നിവര്‍ക്കാണ് പരിക്കറ്റേത്.
ഇന്ന്(മാര്‍ച്ച്-07)ശനിയാഴ്ച ഉച്ചക്ക് 12:45 നാണ് അപകടം നടന്നത്.
പരിക്കേറ്റ അഭിഷിത്ത്, നജിറുള്‍ എന്നിവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
റോബിന്‍സ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അരിപ്രാമ്പയിലെ സി.അബ്ദുള്‍സലാം-പി.ആയിഷാബി ദമ്പതികളുടെ മകനാണ് മരിച്ച ബഷാര്‍.
സഹോദരങ്ങള്‍: ബഹീജ്, ശദ ഫാത്തിമ.
സംസ്‌കാരം നാളെ(ഞായര്‍. 8 -3-2026)രാവിലെ 11 മണിക്ക് തോട്ടീക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.