എം.ശാന്തകുമാരിക്ക് കേരളാ ഫുഡ്ഹൗസിന്റെ യാത്രയയപ്പ്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാന്റീന്‍ കേരള ഫുഡ്ഹൗസ് സഹകരണസംഘത്തില്‍നിന്നും ദീര്‍ഘകാലത്തെ

സേവനത്തിനുശേഷം വിരമിക്കുന്ന എം. ശാന്തകുമാരിക്ക് സംഘം ജീവനക്കാര്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

വി.കെ.രവീന്ദ്രന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഘം വൈസ് പ്രസിഡന്റ് പ്രദീപന്‍ ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു.

സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കെ.അഷ്റഫ്, കെ.രാമദാസ്, പി.കെ.പ്രസാദ്, രവീന്ദ്രന്‍, ഒ.വി.സീന, തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.