വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്ത് നടന്നു.

കേരളാ പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു.

ഉപഹാരം സമര്‍പ്പണവും അവര്‍ നിര്‍വ്വഹിച്ചു.

കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു.

അഡീഷണല്‍ എസ്പി എ.ജെ.ബാബു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി.രഞ്ജിത്ത്, തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ്,

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, പെന്‍ഷന്‍ അസോസിയേഷന്‍ മേഖല സെക്രട്ടറി ഇ.വി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതവും എം.ഒതേനന്‍ നന്ദിയും പറഞ്ഞു.