സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തളിപ്പറമ്പ് റിജിയന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു-സി.വി.ജയചന്ദ്രന്‍ പ്രസിഡന്റ്, രമേശന്‍ കേരഞ്ചിറത്ത് സെക്രട്ടെറി

തളിപ്പറമ്പ്: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തളിപ്പറമ്പ് റിജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം ബാംബൂ ഫ്രഷ് ഹാളില്‍ നടന്നു.

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. കെഡിഗെ അരവിന്ദ് റാവു ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റായി സി.വി. ജയചന്ദ്രന്‍, സെക്രട്ടറി രമേശന്‍ കോരഞ്ചിറത്ത്, ട്രഷറര്‍ സാബു എന്നിവര്‍ സ്ഥാനമേറ്റു.

പി.മോഹനചന്ദ്രന്‍, നിഷാദ് ഗോപിനാഥ്, പ്രൊഫ.പ്രദീപ്, രാജേഷ് വൈഭവ്, പ്രദീപ് പ്രതിഭ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീധര്‍ സുരേഷ് സ്വാഗതവും, സാബു നന്ദിയും പറഞ്ഞു.