തളിപ്പറമ്പ് റവന്യൂടവറിന് പിന്നില്‍ കക്കൂസ്മാലിന്യങ്ങള്‍ പൊട്ടിയൊഴുകുന്നു.

തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുവരുന്ന തളിപ്പറമ്പ് റവന്യൂടവറിന് പിന്നില്‍ സെപ്റ്റിക്ടാങ്ക് പൊട്ടി കക്കൂസ്മാലിന്യം പരന്നൊഴുകുന്നു.

താലൂക്ക് ഓഫീസ് കോമ്പൗണ്ടിന്റെ പിന്‍ഭാഗത്തായതായതിനാല്‍ ഇത് പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പെടുന്നില്ല.

നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്‌റ്റേഷന്‍, ജീവനക്കാരുടെ കാന്റീന്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള സെപ്റ്റിക്ടാങ്കുകള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ പൊട്ടിയതാവാനാണ് സാധ്യത.

താലൂക്ക് ഓഫീസ് വളപ്പിന്റെ പിറകിലെ മതിലിനപ്പുറത്ത് നിരവധി കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തുറന്നസ്ഥലത്ത് ഇത്തരത്തില്‍ മലിനജലം പരന്നൊഴുകുന്നത് മഴ നിന്നതോടെയാണ് ആളുകളുടെ ശ്രദ്ധയില്‍പെട്ടത്.

ഇതിനിടെയില്‍ മഴവെള്ളത്തോടൊപ്പം ധാരാളം കക്കൂസ്മാലിന്യങ്ങള്‍ ഒഴുകിപോയിട്ടുണ്ടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കക്കൂസ് മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.