കക്കൂസ്മാലിന്യം തള്ളുന്ന ടാങ്കര്‍ലോറിക്ക് ഒരുലക്ഷം പിഴ
പിലാത്തറ: സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്ന ടാങ്കര്‍ലോറിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ചെറുതാഴം പഞ്ചായത്ത്.
കെ എസ്.ടി.പി. അമ്പലം റോഡിന് സമീപം രാത്രിയില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന വാഹനം പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് പരിയാരം പോലീസാണ് പിടികൂടിയത്.
സിസി ടി വി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ചാലക്കുടി റജിസ്‌ട്രേഷനുള്ള KL/64/A7972 ടാങ്കര്‍ ലോറി കസ്റ്റഡിയില്‍ എടുത്തത് നിയമപ്രകാരം പരമാവധി ഒരുലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.