അശ്ലീല സി.ഡി-ശാലോം സി.ഡി സെന്റര്‍ ഉടമക്ക് തടവും പിഴയും
തളിപ്പറമ്പ്: അശ്ലീല സി.ഡികളും സിനിമകളുടെ വ്യാജ സി.ഡികളും വില്‍പ്പന നടത്തിയ കേസില്‍ കടയുടമക്ക് തടവും പിഴയും.
കുടിയാന്‍മല ടൗണിലെ ശാലോം സി.ഡി സെന്റര്‍ ഉടമ ഇടശേരിയില്‍ ആന്റണി എന്ന ബിജുവിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് സാജിദ് അണ്ടത്തോട് തച്ചന്‍ 2 മാസം തടവിനും 2000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2011 ലായിരുന്നു സംഭവം. അന്ന് ആലക്കോട് സി.ഐയുടെ ചുമതലയുണ്ടായിരുന്ന ശ്രീകണ്ഠാപുരം സി.ഐ ജോഷി ജോസാണ് സി.ഡികള്‍ പിടിച്ചെടുത്തത്.
പിന്നീട് ആലക്കോട് സി.ഐമാരായിരുന്ന കെ.ദാമോദരന്‍, പി.കെ.സുധാകരന്‍ എന്നിവരും കേസ് അന്വേഷിച്ചിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അസി.പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ.എം.ഷീജ ഹാജരായി.
