നഗ്നവാനരനെ തിരിച്ചറിഞ്ഞു- നല്ലോമ്പുഴയിലെ ബിനു നിരപ്പേല്‍.

ചെറുപുഴ: നിര്‍ത്തിയിട്ട സ്വകാര്യബസ്സില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു.

ചിറ്റാരിക്കാല്‍ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലിനെ(45)തിരെ ചെറുപുഴ പോലീസ് കേസെടുത്തു.

ഇയാളെ കണ്ടെത്താനായി ഊര്‍ജിത അന്വേഷണമാരംഭിച്ചു.

ഞായറാഴ്ച്ച ഉച്ചയോടെയാണ് ചെറുപുഴ ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ട ചെറുപുഴ-തളിപ്പറമ്പ് ബസില്‍ പരിഷ്‌കൃത സമൂഹത്തിനാകെ അപമാ നമുണ്ടാക്കുന്ന വിധത്തിലുള്ള പെരുമാറ്റമുണ്ടായത്.

ബസ്സില്‍ യുവതി ഇരുന്ന തിനു എതിര്‍വശത്തെ സീറ്റില്‍ വന്നിരുന്ന ഇയാള്‍ നഗ്‌നതാ പ്രദര്‍ശ നം നടത്തുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

ഈ ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇന്നലെ ചെറുപുഴ പോലീസ് യുവതിയുടെ മൊഴിരേഖപ്പെടുത്തിയശേഷമാണ് ബിനുവിനെതിരെ കേസെടുത്തത്.

ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതി കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.