പി.ആര്‍.രാമവര്‍മ്മരാജ മാധ്യമ പുരസ്‌ക്കാരം പെരിങ്ങോം ഹാരിസിന്

 

കണ്ണൂര്‍: പി.ആര്‍.രാമവര്‍മ്മരാജ ട്രസ്റ്റിന്റെ 2022 വര്‍ഷത്തെ പി.ആര്‍.രാമവര്‍മ്മരാജ മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ലേഖകന്‍ പെരിങ്ങോം ഹാരിസിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആധുനിക മലബാറിന്റെ ശില്പിയും നവോത്ഥാന നായകനും മതസൗഹാര്‍ദ്ദത്തിനു വേണ്ടി നിലകൊണ്ട മനുഷ്യ സ്‌നേഹിയും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ രാജ്യസ്‌നേഹിയുമായ തിരുവിതാംകൂര്‍ മഹാരാജാവ് പി.ആര്‍.രാമവര്‍മ്മ രാജയുടെ സ്മരണാര്‍ത്ഥം പി.ആര്‍.രാമവര്‍മ്മരാജ ട്രസ്റ്റാണ് മാധ്യമ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.

20-ാമത് പുരസ്‌ക്കാരമാണ് ട്രസ്റ്റ് നല്‍കുന്നത്. മുന്‍വര്‍ഷങ്ങളിലായി പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കലാഭവന്‍ മണി,കവിയൂര്‍ പൊന്നമ്മ, പി.കെ.മേനോന്‍, ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, നെടുമുടി വേണു തുടങ്ങിയ പുരസ്‌ക്കാരം പ്രതിഭകള്‍ക്ക് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം ഹാരിസ്.

പ്രശസ്ത്രി പത്രവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌ക്കാരമെന്ന് ഭാരവാഹികളായ ട്രസ്റ്റ് പ്രസിഡന്റും ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ലോ ഫൗണ്ടോഷന്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാനുമായ ഷാജി തലവിലും പി.ആര്‍.രാമവര്‍മ്മരാജ ട്രസ്റ്റ് സെക്രട്ടറി ടി.വി.ജനാര്‍ദ്ദനനും അറിയിച്ചു.
..