ചികിത്സ കിട്ടേണ്ടത് പൗരന്റെ അവകാശമാണ്; അത് പൂര്‍ണാവസ്ഥയില്‍ സാധിച്ചിട്ടില്ല-ഗോവ ഗവര്‍ണര്‍

പഴയങ്ങാടി: ചികിത്സ കിട്ടേണ്ടത് ഒരു പൗരന്റെ അവകാശമാണെന്ന് കോടതി വിധി പ്രഖ്യാപിച്ചുവെങ്കിലും ഒരിക്കലും പ്രയോഗികമായി അത് പൂര്‍ണമായ അവസ്ഥയില്‍ സാധിച്ചിട്ടില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

വെങ്ങരയിലെ ജനകീയ ഡോക്ടറായിരുന്ന സി.പദ്മനാഭന്‍ അനുസ്മരണവും പദ്മനാഭന്‍ സ്മാരക പുരസ്‌കാര വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ ജനങ്ങള്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ അവരുടെ പടിവാതിക്കലില്‍ ലഭ്യമല്ലായെന്നുള്ളത് വസ്തുതയാണ്, അതിന് ആരും ആരെയും പഴിച്ചിട്ട് കാര്യമില്ല.

എല്ലാവരുടെയും പടിവാതിക്കലില്‍ പ്രാഥമിക ചികിത്സ എത്തിക്കാനുള്ള ഉദ്യമത്തിന് സാമ്പത്തിക പ്രശ്‌നങ്ങളും കാരണമായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏതു വിഭാഗത്തിലായാലും നഗരങ്ങളില്‍ പഠിച്ച് ഉള്‍വിളിയുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രോഗികളെ സംബന്ധിച്ചിടത്തോളം ചികിത്സയും മരുന്നിനൊപ്പം ആശ്വാസവും പകര്‍ന്നു നല്‍കുന്ന ഡോക്ടര്‍മാരെ ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍

ചികിത്സാ മേഖലയില്‍ ആശ്വാസമായി വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ പരമാവധി ശ്രമിക്കുന്ന നല്ലവരായ ഒട്ടേറെ ആളുകള്‍ വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ.സി.പദ്മനാഭന്റെ ജീവിതം അതിനു മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഫൗണ്ടേഷന്‍ പ്രസിഡന്റ് പി.പി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ.പദ്മനാഭന്‍ സ്മാരകപുരസ്‌ക്കാര ജേതാവ് മലപ്പുറം വണ്ടൂരിലെ ഡോ. വിനു കൃഷ്ണനുള്ള ഉപഹാരവും, ഹോമിയോപ്പപതിയെ ജനകീയ ജനകീയവല്‍ക്കരിക്കുന്നതില്‍ നേതൃത്വം നല്‍കിയ കാസര്‍ക്കോട് ഒടയംചാലിലെ ഡോ.എം.എസ് പീതാംബരനുള്ള ആദരവും ശ്രീധരന്‍പിള്ള നിര്‍വഹിച്ചു.

എം.വിജിന്‍ എം.എല്‍.എ.അനുസ്മരണ പ്രഭാഷണം നടത്തി.

തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരന്‍ സഹീദ് മാടായി പൗരാവലിയുടെ ഉപഹാരം ഗവര്‍ണര്‍ക്ക് നല്‍കി.

ഡോ. വിനു കൃഷ്ണന്‍, ഡോ.എം.എസ്.പീതാംബരന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ സെക്രട്ടറി വി.ബി.മുരളീധരന്‍,

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ധനലക്ഷ്മി, ഡോ.ഹരി വിശ്വജിത്ത്, ഡോ. പി.പി.ഹരീഷ് കൃഷ്ണന്‍, കെ.കെ.ആര്‍ വെങ്ങര, മഹമ്മൂദ് വാടിക്കല്‍, വി.കെ.വി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.