എസ്.എഫ്.ഐ മാത്രം മതി-കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന് ഭാരവാഹികള്‍ക്ക് മര്‍ദ്ദനം.

പരിയാരം: കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ പേരില്‍ യൂണിറ്റ് പ്രസിഡന്റിനെയും സഹഭാരവാഹികളെയും പുറത്തുനിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരും എസ്.എഫ് ഐക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു.

യൂണിറ്റ്   യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ എം.ബി.ബി.എസ്
വിദ്യാര്‍ത്ഥിയുമായ ഇ.മുഹമ്മദ് ജാസിറിനാണ്(25) മര്‍ദ്നത്തില്‍ പരിക്കേറ്റത്.

പരസ്പരം ഉന്തും തള്ളും മര്‍ദ്ദനവും നടന്നതോടെ പരിയാരം പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.

പയ്യന്നൂരില്‍ നിന്ന് ഡി.വൈ.എസ്.പി ഉമേഷിന്റെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പസില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ചൊവ്വാഴ്ച്ചയാണ് ഇവിടെ മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലാദ്യമായി കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചത്.

1993 ല്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചതുമുതല്‍ കഴിഞ്ഞ 30 വര്‍ഷമായി ഇവിടെ എസ്.എഫ്.ഐക്ക് മാത്രമേ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളൂ.

നേരത്തെ കെ.എസ്.യു, എം.എസ്.എഫ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും എസ്.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി നീക്കം തടയുകയായിരുന്നു.

എസ്.എഫ്.ഐയുടെ പൂര്‍ണ്ണ ആധിപത്യമാണ് ഇവിടെ നടന്നിരുന്നത്. 29 ന് മെഡിക്കല്‍ കോളേജ് യൂണിയനിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്.

20 മുതല്‍ 22 വരെയാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട സമയം. അതില്‍ നിന്നും പ്രവര്‍ത്തകരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം നടത്തിയതെന്ന് കെ.എസ്.യു നേതാവ് റാഹിബ് മാടായി പറഞ്ഞു.

ഇത്രയും കാലം തെരഞ്ഞെടുപ്പില്ലാതെ എസ്.എഫ്്.ഐ ഏകപക്ഷീയമായിട്ടാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്.

തങ്ങളെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിമുഴക്കിയതിനാല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പിന്‍വാങ്ങിയതായും വിവരമുണ്ട്.

എസ്.എഫ്.ഐക്കാരുടെയും പുറത്തുനിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഇടപെടലില്‍ എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടെറി യു.കെ.മനോഹരനും ആരോപിച്ചു.