കണ്ണൂര്‍ എസ്.എന്‍.കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു ഓണത്തല്ല്-14 പേര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: എസ്.എന്‍.കോളേജില്‍ ഓണാഘോഷത്തിനിടെ കാമ്പസിനകത്ത് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

ഇരുവിഭാഗത്തിലും പെട്ട 14 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

വിദ്യാര്‍ത്ഥികള്‍ പരിസ്പരം ഏറ്റുമുട്ടുന്ന വിവരമറിഞ്ഞ് ടൗണ്‍ എസ്.ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇവരെ അടിച്ചോടിക്കുകയായിരുന്നു.

സംഭവത്തില്‍ മുഹമ്മദ് അഫ്‌നാസ്, അഭി, അശ്വിന്‍ഘോഷ്, മൃദുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് കേസ്.