ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം- മൂന്നുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നംഗസംഘത്തെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തു.

മാങ്ങാട്ടെ പൂന്നേന്റകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(50), മുക്കോലയിലെ പൂമംഗലോരകത്ത് പി.സിദ്ദീഖ്(51), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ കക്കോട്ടകത്ത് പുരയില്‍ എം.വി.അഷറഫ്(65) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് ഉച്ചക്ക് 12.50 ന് മാര്‍ക്കറ്റ് റോഡിലെ ഡി.ഫ്‌ളേം ഹോട്ടലിന് മുന്നില്‍ വെച്ച് മൂവരും നിയമം ലംഘിച്ച് ഒറ്റനമ്പര്‍ ചൂതാട്ടം

നടത്തുന്നതിനിടയിലാണ് രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് എത്തി മൂന്നുപേരെയും പിടികൂടിയത്.

ഇവരില്‍ നിന്ന് 2230 രൂപയും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.