30 വര്‍ഷം മുമ്പ് ലോറിയിടിച്ച് വയനാട് സ്വദേശി മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ ധര്‍മ്മടം പോലീസ് പിടികൂടി.
ധര്‍മ്മടം: ടാങ്കര്‍ ലോറിയിടിച്ച് വയനാട് സ്വദേശി മരിച്ച സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ തമിഴ്‌നാട് സ്വദേശിയെ 30 വര്‍ഷത്തിന് ശേഷം ധര്‍മ്മടം പോലീസ് പിടികൂടി.

1992 ല്‍ ധര്‍മ്മടം ടൗണില്‍ നാഷണല്‍ ഹൈവേയില്‍ വെച്ച് നടന്ന വാഹന അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി പി.സി വര്‍ഗീസ് മരണപ്പെടാനിടയാക്കിയ സംഭവത്തിലെ
ടാങ്കര്‍ ലോറി ഡ്രൈവറായ
പ്രതി നാമക്കലിലെ നൈനമലി ചെട്ടിയാരുടെ മകന്‍ കെ.എന്‍.ബാലു(57) കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതിനാല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പ്രതിക്കായി തിരച്ചില്‍ നടത്തി വരവെ ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
പ്രിന്‍സിപ്പല്‍ എസ്.ഐ ധന്യ കൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സന്തോഷ്, സി പി ഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍
പ്രതി ഇന്ന് തലശേരി ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് സഞ്ചരിക്കവേ ഉച്ചയ്ക്ക് 1 മണിക്കാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.
