രാത്രിയിലും കുത്തിയിരിപ്പ് സമരം തുടരുന്നു- ക്രസന്റ്‌കോളേജിലെ ബി എഡ് അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍
പഴയങ്ങാടി:മാടായി പാറയിലെ ക്രസന്റ് കോളേജിലെ അവസാന വര്‍ഷ ബി എഡ് ബിരുദ വിദ്യാര്‍ത്ഥികള്‍ രാത്രിയിലും കുത്തിയിരിപ്പ് സമരം തുടരുന്നു.

സര്‍ട്ടിക്കറ്റുകള്‍ നല്‍കാതെ അധികൃതര്‍ തടഞ്ഞു വെച്ചതിനെ തുടര്‍ന്നാണ് സമരം. കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ നൂറോളം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് തടഞ്ഞു വെച്ചത്.
ഫീസ് സംബദ്ധമായ തര്‍ക്കമാണ് സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വെക്കുവാന്‍ കാരണമായി വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
കോളേജില്‍ ചേരുന്ന സമയത്ത് രണ്ട് വര്‍ഷത്തെ ഫീസായി എഴുപതിനായിരം രൂപയാണ് കോളേജ് അധികൃതര്‍ പറഞ്ഞതെങ്കിലും എഴുപത്തിനാലായിരം രൂപ അടച്ചിട്ടും വീണ്ടും
ആറായിരം രൂപ കൂടി ആവിശ്യപ്പൊണ് കോളേജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വെച്ചത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ആദ്യ ഗഡുവായി 45,000 രൂപയും കോവിഡ് കാരണം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടന്നതിനാല്‍ യുണിവേസിറ്റിയുടെ നിര്‍ദേശ പ്രകാരം രണ്ടാം ഗഡുവായി 29,000 രൂപ അടച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയെങ്കിലും യുണിവേസിറ്റിക്ക് പരാതി നല്‍കാന്‍ പോലീസ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ യുണിവേസിറ്റി വിസിക്കും രജിസ്ട്രാര്‍ക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.
പ്രവേശന സമയത്ത് വാങ്ങിയ എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ബി എഡ് സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയാണ് കോളേജ് അധികൃതര്‍ തടഞ്ഞു വെച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക ഫീസ് കോളേജ് ആവിശ്യപെട്ടില്ല എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ആദ്യ ഗഡുവായ 45,000 രൂപയും രണ്ടാം ഗഡുവായ 35,000 രൂപയുമാണ് ആവശ്യപെട്ടത്
29,000 രൂപ അടച്ച് ബാക്കി വരുന്ന ആറായിരം രൂപ മാത്രമാണ് ആവിശ്യപ്പെട്ടുട്ടുള്ളു എന്നാണ് കോളേജ് അധികൃതരുടെ വാദം.
കോളേജ് മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യമാണ് സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വെച്ചതിലൂടെ വ്യക്തമാകുന്നത് എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നത് വരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പല വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വിഷമിക്കുകയാണ്.
ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച സമരം രാത്രിയിലും തുടരുകയാണ്. അമ്പതിലതിലധികം വിദ്യാര്‍ത്ഥിനികളാണ് സമരം ചെയ്യുന്നത്.
സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.പഴയങ്ങാടി പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
