ആറ് സ്മാര്‍ട്ട്‌ഫോണുകള്‍ മോഷണം പോയതായി പരാതി.

പരിയാരം: കോളേജില്‍ നിന്ന് ആറ് സ്മാര്‍ട്ട്‌ഫോണുകള്‍ മോഷ്ടിച്ചതായി പരാതി.

പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലാണ് സംഭവം.

ഇന്നലെ കോളേജിന്റെ രണ്ടാംനിലയിലുള്ള ഫോണുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് ഇവ കാണാതായത്.

ഫോണുകളുമായി കോളേജില്‍ എത്തുന്നവരെല്ലാം ഇവിടെയാണ് അവരുടെ ഫോണുകള്‍ സൂക്ഷിക്കാറുള്ളത്.

ക്ലാസു കഴിഞ്ഞ് ഫോണ്‍ എടുക്കാനെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്.

കോളേജ് അധികൃതര്‍ പരിയാരം പോലീസില്‍ പരാതി നല്‍കി.