ബ്രേക്കിംഗ് ന്യൂസ് പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. Kannur News March 20, 2023 തളിപ്പറമ്പ്: വയോധികന്‍ പാമ്പുകടിയേറ്റ് മരിച്ചു. വളക്കൈ അംബേദ്കര്‍ കോളനിയിലെ കല്ലേന്‍ നാരായണന്‍(67)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെ കണ്ണപ്പിലാവില്‍ വെച്ച് പറമ്പില്‍ കയ്യാലകെട്ടുന്നതിന് വേണ്ടി മറ്റ് തൊഴിലാളികളോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക്. ഭാര്യ: പങ്കജാക്ഷി. മക്കള്‍: പഞ്ചമി, പൗര്‍ണമി, പവില്‍നാഥ്. മരുമക്കള്‍: ഷിജിന്‍(കാര്യാമ്പലം), സജീവന്‍(ചെറുപുഴ). സഹോദരങ്ങള്‍: ദേവി, ലക്ഷ്മി, പരേതയായ കല്യാണി.