മാലമോഷണം-തമിഴ്‌നാട് യുവതികള്‍ നിരപരാധികള്‍-
തളിപ്പറമ്പ്: ബസില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ച തമിഴ് യുവതികള്‍ നിരപരാധികളെന്നുകണ്ട് പോലീസ് പറഞ്ഞുവിട്ടു.
ഇന്ന് രാവിലെ പത്തോടെയാണ് കെ.എല്‍.57 എ 7797 പറശിനി ബസിലെ യാത്രക്കാരിയായ മീനാക്ഷി എന്ന സ്ത്രീയുടെ മാല പൊട്ടിച്ചതായി പറഞ്ഞ് ബഹളമുണ്ടായത്.
ഗായത്രി, ദുര്‍ഗ എന്നീ യുവതികളാണ് പിടിയിലായത്.
എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ കയ്യിലുണ്ടായിരുന്നത് റോള്‍ഡ് ഗോള്‍ഡ് മാലയാണെന്ന് കണ്ടെത്തി.
ഇവര്‍ നിരപരാധികളാമെന്ന് കണ്ട് പിന്നീട് പോലീസ് വിട്ടയച്ചു.
