പയ്യന്നൂരില്‍ വയോധികയുടെ താലിമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുത്തു.
പയ്യന്നൂര്‍: വയോധികയുടെ രണ്ടരപവന്‍ താലിമാല സ്‌ക്കൂട്ടറിലെത്തിയ യുവാവ് പിടിച്ചുപറിച്ചു.
ഏഴിലോട് പുറച്ചേരി മരങ്ങാടന്‍ വീട്ടില്‍ എം.വി.തങ്കമണിയുടെ(69)മാലയാണ് തട്ടിയെടുത്തത്.
ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ പയ്യന്നൂര്‍ എടാട്ട് പി.ഇ.എസ്.വിദ്യാലയത്തിലേക്കുള്ള റോഡില്‍ വെച്ചാണ് സംഭവം.
എടാട്ട് വനിതാഹോട്ടലില്‍ ജോലിക്ക് വരുന്നതിനിടയിലാണ് മാല പൊട്ടിച്ചെടുത്തത്.
രാവിലെ പുറച്ചേരിയില്‍ നടന്ന് എടാട്ടെ ഹോട്ടലിലേക്ക് വരികയായിരുന്നു തങ്കമണി.
മാല പൊട്ടിച്ചെടുത്ത യുവാവ് യൂണിവേഴ്‌സല്‍ കോളേജ് റോഡിലേക്ക് വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഒന്നേമുക്കാല്‍ ലക്ഷം രൂപയോളം വിലവരുന്നതാണ് സ്വര്‍ണ്ണമാല.
പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
