മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു-സംഭവം തളിപ്പറമ്പില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകു: 04: 30 മണിക്ക് ശേഷം വ്യത്യസ്ത സ്ഥലങ്ങളിൽ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചു. .
വൈകുന്നേരം 04.30 മണിയോടെ വടക്കാഞ്ചേരിയിൽ അടുക്കം എന്ന സ്ഥലത്ത് വെച്ച് ശാന്ത ഇ w/o മനോഹരൻ, വ : 50/22, എളമ്പിലാൻതട്ട (H) വടക്കാഞ്ചേരി എന്ന സ്ത്രീയുടെ മുന്നേക്കാൽ പവൻ മാലയും
സുമാർ വൈകുന്നേരം 05.00 മണിയോടെ പാലകുളങ്ങര ശാസ്താ റോഡിൽ വെച്ച് ഉമാ നാരായണൻ , w/o നാരായണൻ , വ : 57/22, കൃഷ്ണ കമൽ (H) പാലകുളങ്ങര എന്നവരുടെ മുന്നു പവൻ മാലയും
വൈകുന്നേരം 05.20 മണിയോടെ കീഴാറ്റൂർ വെച്ച് ജയമാലിനി w/o ഗിരിശൻ , മൊട്ടമ്മൽ (H) കീഴാറ്റൂർ എന്നിവരുടെ രണ്ട് പവൻ മാലയും നഷ്ട്ടപ്പെട്ടിട്ടുണ്ട്.
ഒരു ചുവന്ന സ്കൂട്ടിയിൽ വന്നയാളാണ് മാല പൊട്ടിച്ചതെന്ന് പറയപെടുന്നു. പോലീസ് CCTV ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നു.