അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തില്‍ പരിശോധന; ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
പാണപ്പുഴ: പാണപ്പുഴയില്‍ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോള്‍ ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
പാണപ്പുഴ സ്‌കുളിന് സമീപമാണ് കുന്നിടിച്ച് നികത്തി മണ്ണെടുപ്പ് നടന്നുകൊണ്ടിരുന്നത്.
കുന്നിടിച്ച മണ്ണ് കടത്തുന്നത് തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ, യുവജനസംഘടനകളോ, ജനകീയ കമ്മിറ്റിയോ യാതൊരു തരത്തിലുള്ള ഇടപെടലുകളോ, പ്രതിഷേധ പരിപാടികളോ ഇതുവരെ സംഘടിപ്പിച്ചിട്ടില്ല.
കുന്നിടിച്ച് നികത്തുന്നത് പാണപ്പുഴ ചാല്‍ പ്രദേശത്ത് പാരിസ്ഥിതികമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ വില്ലേജ് അസിസ്റ്റന്റ് പി.അഖില്‍, വിഎഫ്എ സി.കെ.സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള റിപ്പോര്‍ട്ടും പരാതിയും പരിയാരം പോലീസിന് കൈമാറുമെന്ന് പാണപ്പുഴ വില്ലേജ് ഓഫീസര്‍ കെ.അബ്ദുള്‍കരീം അറിയിച്ചു.