സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ വൈകുന്നു-
തളിപ്പറമ്പ്: കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ക്ഷേമപെന്‍ഷനുകള്‍ വൈകുന്നത് വൃദ്ധ ജനങ്ങളില്‍ ആശങ്കപരത്തുന്നു.
സാധാരണഗതിയില്‍ എല്ലാ മസവും 10 ന് മുമ്പ് ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ ഇത്തരത്തില്‍ വൈകുന്നത് ഏറെ നാളുകള്‍ക്ക് ശേഷമാണെന്ന് പെന്‍ഷന്‍കാര്‍ പറയുന്നു.
1600 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷനായി നല്‍കിവരുന്നത്.
വളരെ കൃത്യമായി പെന്‍ഷന്‍ വൃദ്ധജനങ്ങള്‍ക്ക് വീട്ടില്‍ ചെന്ന് അവരുടെ കൈകളില്‍ എത്തിച്ചുനല്‍കിയത് എല്‍.ഡി.എഫ് തുടര്‍ഭരണത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു.
നിരവധിപേരാണ് പെന്‍ഷന്‍ മുടങ്ങിയതില്‍ അശങ്കപ്പെട്ട് സമീപിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പറയുന്നു.
സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കാന്‍ ഇതേവരെ തുക അനുവദിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.