കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് അനുസ്മരണപരിപാടി തളിപ്പറമ്പ് പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനത്ത് നടന്നു
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ കൊമ്മെമ്മൊറേഷന്‍ ഡേ ആചരണം തളിപ്പറമ്പ് പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനത്ത് നടന്നു.
രാവിലെ നടന്ന പരിപാടിയില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് അനുസ്മരണ സ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് സേവനത്തിനിടയില്‍ ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് കൊമ്മെമ്മൊറേഷന്‍ ഡേ ആചരിച്ചത്.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 ന് സേനാംഗങ്ങളെ അനുസ്മരിച്ച് പരേഡും പുഷ്പചക്രം സമര്‍പ്പണവും നടത്തപ്പെടുന്നുണ്ട്.
അഡീ.എസ്.പി എ.ജെ.ബാബു, നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്‍, തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍,
റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ.മണി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വിനോദ്കുമാര്‍
ഇരിട്ടി ഡി.വൈ.എസ്.പി സജീഷ് വാഴാളപ്പില്‍, പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്‍,
ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ ഇ.പി.സുരേശന്‍, തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരും റൂറല്‍ ജില്ലയിലെ മറ്റ് പ്രധാന പോലീസ് ഉദ്യോഗസ്ഥരും സേനാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.