ഹോംഗാര്‍ഡിന് തെറിവിളി ബസ് ജീവനക്കാര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: ഹോംഗാര്‍ഡിനോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ കെ.എച്ച്.ജി 185 സി.ശേഖരന്റെ പരാതിയിലാണ് കേസ്.
കെ.എല്‍.59 എല്‍-1414 ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്തത്.
ഇന്നലെ തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം.