ആശാരിവളവിലെ കണ്ണേട്ടന്‍ 90 പാക്കറ്റ് ഹാന്‍സുമായി കുടുങ്ങി.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, കടയുടമക്കെതിരെ കേസ്.

പട്ടുവം കാവുങ്കല്‍ ആശാരിവളവിലെ കൈരളി ഹൗസില്‍ കെ.കുഞ്ഞിക്കണ്ണനെതിരെയാണ്(67) കേസെടുത്തത്.

ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് 90 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു.

നേരത്തെയും കുഞ്ഞിക്കണ്ണന്റെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.

പോലീസും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയിട്ടും കുഞ്ഞിക്കണ്ണന്‍ വില്‍പ്പന തുടരുകയായിരുന്നു.

തളിപ്പറമ്പ് എസ്.ഐ റുമേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പരിശോധനയിലാണ് ഹാന്‍സ് പിടിച്ചെടുത്തത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാക്കറ്റിന് 50 രൂപയ്ക്കാണ് ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.