13 കാരിയെ പീഡിപ്പിച്ചു-പോക്‌സോ-ശരത് അറസ്റ്റില്‍.

പയ്യന്നൂര്‍: 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേബിള്‍ ജീവനക്കാരന്‍ പോക്‌സോ പ്രകാരം   അറസ്റ്റില്‍.

ചന്തേര ചെമ്പിലോട്ടെ കാരയില്‍ വീട്ടില്‍ കെ.വി.ശരത്(35)നെയാണ് ചന്തേര ചെമ്പിലോട് വെച്ച് എസ്.ഐ അനില്‍ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

എസ് ഐ കെ.പി.രമേശന്‍, എ എസ് ഐമാരായ എ.ജി.അബ്ദുല്‍ റൗഫ്, സതിശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു