റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം.
തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം.
ചെനയന്നൂരിലെ പാര്‍വ്വതി ഹൗസില്‍ ആര്‍.ഉഷയുടെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുക പുരയില്‍ ഉണങ്ങാനിട്ട റബ്ബര്‍ ഷീറ്റുകള്‍ തീപിടിച്ചു കത്തുകയായിരുന്നു.
പുകപുരയില്‍ ഉണ്ടായിരുന്ന ഒരു ക്വിന്റലോളം ഷീറ്റിനും സമീപത്ത് സൂക്ഷിച്ച ഏകദേശം 8 ക്വിന്റലോളം ഷീറ്റിനും തീപിടിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയായിരുന്നു സംങവം.
സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെണ്ടെന്നാണ് പ്രാഥമിക സൂചന.
അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍ മറ്റ് സേനാംഗങ്ങളായ ടി.വി.പ്രകാശന്‍, എം.ജി.വിനോദ്കുമാര്‍, ടി.വി.രജീഷ് കുമാര്‍,
പി.വി.ദയാല്‍, എ.സിനീഷ്, കെ.മധുസൂദനന്‍, പി.ചന്ദ്രന്‍, സി.വി.രവീന്ദ്രന്‍, എം.ഭാസ്‌കരന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.