ലാസ്യമായിമാറിയ–ലാസ്യയുടെ സൂര്യപൂത്രന്‍ വേറിട്ട ചൈതന്യമായി–

പിലാത്തറ: വ്യാസഭാരതകഥയിലെ ദുരന്ത കഥാപാത്രമായ കര്‍ണ്ണന്റെ കഥയ്ക്ക് നൃത്താവിഷ്‌കാരം നല്‍കി ‘സൂര്യപുത്രന്‍ ‘ ലാസ്യ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ അരങ്ങേറി.

തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഈ നൃത്താവിഷ്‌കാരം.

ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടിലെ അദ്ധ്യാപകരായ ഡോ.കലാമണ്ഡലം ലത, കലാക്ഷേത്ര

വിദ്യാലക്ഷ്മി, ഹരിത തമ്പാന്‍, വി.വീണഎന്നിവരോടൊപ്പം ഭരതനാട്യത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന 15 വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വേദിയില്‍ അവതരിപ്പിച്ചത്.

ഡോ.എ.എസ് പ്രശാന്ത് കൃഷ്ണന്‍ രചനയും ഡോ.സി.രഘുനാഥ് സംഗീതവും ഡോ.കലാമണ്ഡലം ലത സംവിധാനവും

നിര്‍വഹിച്ച ഈ നൃത്താവിഷ്‌ക്കാരം ഭാരത സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്.

300 ലധികം വേദികളില്‍ അവതരിപ്പിച്ച കുരുക്ഷേത്ര എന്ന നൃത്തശില്പത്തിന്റെ രണ്ടാം ഭാഗമായാണ് സൂര്യ പുത്രന്‍ വേദിയിലെത്തുന്നത്.

കുരുക്ഷേത്ര എന്ന നൃത്താവിഷ്‌ക്കാരത്തില്‍ കുന്തിയും, ഗാന്ധാരിയും, ധൃതരാഷ്ട്രരും, പാണ്ഡുവും കൃഷ്ണനും, അര്‍ജ്ജുനനും,

നൃത്തത്തിലൂടെ വേദിയെ ധന്യമാക്കിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥാപാത്രമായിരുന്നു കര്‍ണ്ണന്‍.

തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങളാണ് സൂര്യപുത്രനിലൂടെ ലാസ്യ ആവിഷ്‌കരിക്കുന്നത്. ഉന്നത കുലത്തില്‍ ജനിച്ചിട്ടും അപമാനിക്കപ്പെടേണ്ടി വന്ന കര്‍ണ്ണന്‍ അച്ഛനാര്? അമ്മയാര് ? എന്നറിയാതെയാണ് വളര്‍ന്നത്.

നമ്മുടെ സമൂഹത്തില്‍ ഇത്തരം നിരവധി കുട്ടികള്‍ ഉണ്ടെന്ന് ഈ നൃത്തശില്പത്തിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചതിയുടെയും, പോര്‍വിളികളുടെയും നിലമായ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച് നിരായുധനായ കര്‍ണ്ണനെ അര്‍ജ്ജുനന്‍ നാഗാസ്ത്രമയച്ചു വധിക്കുന്നതോടുകൂടി നൃത്താവിഷ് ക്കാരം അവസാനിക്കുന്നു.

കല്ല്യാശ്ശേരി നിയോജകമണ്ഡലം എം എല്‍ എ എം.വിജിന്‍ ലാസ്യ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.

ചെറുതാഴം കുഞ്ഞിരാമമാരാര്‍, സി.എം.വേണുഗോപാലന്‍, ഐ.വി.ശിവരാമന്‍, പി.പി.രോഹിണി, ഡോ.കലാമണ്ഡലം ലത, പി.വി.രാജീവന്‍, എ.വി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.