ഇക്കിളി സിനിമകള്‍ക്ക് തുടക്കം കുറിച്ച സൂത്രക്കാരിക്ക് 45 വയസ്.
ഇക്കിളി സിനിമകളുടെ നിര്‍മ്മാണവുമായി മലയാള സിനിമാ രംഗത്തെത്തിയ നിര്‍മ്മാതാവാണ് അഗസ്റ്റിന്‍ പ്രകാശ്.
10 സിനിമകള്‍ സന്തോഷ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച അദ്ദേഹം 4 സിനിമകളുടെ സംവിധായകനുമായി.
1978 ല്‍ അലക്‌സ് സംവിധാനം ചെയ്ത സൂത്രക്കാരി ആണ് ആദ്യത്തെ സിനിമ. 1979 ല്‍ അലക്‌സ് തന്നെ സംവിധാനം ചെയ്ത രാത്രികള്‍ നിനക്കുവേണ്ടി,
80 ല്‍ പി.ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ കാവല്‍മാടം, 81 ല്‍ തടവറ, 82 ല്‍ അഗസ്റ്റിന്‍ പ്രകാശിന്റെ തന്നെ സംവിധാനത്തില്‍ ശില, ആശ,
84 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയത് ഏപ്രില്‍-18, 85 ല്‍ അവിടെ ഈ തീരത്ത്, 87 ല്‍ കണികാണും നേരം, 88 ല്‍ സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി,
89 ല്‍ അമ്മാവനു പറ്റിയ അമളി, 92 ല്‍ പ്രമാണികള്‍ എന്നീ സിനിമകള്‍ അഗസ്റ്റിന്‍ പ്രകാശ് സംവിധാനം ചെയ്തു.
സൂത്രക്കാരി-
1978 ആഗസ്ത് 11 നാണ് സൂത്രക്കാരി റിലീസായത്.
ജയന്‍, സുകുമാരന്‍, വിന്‍സെന്റ്, സീമ, ജോസ്, ഉണ്ണിമേരി, റാണി പത്മിനി, സുകുമാരി എന്നിവരാണ് മുഖ്യ വേഷത്തിലെത്തിയത്.
ജെസി പ്രകാശ് കഥ, തിരക്കഥ സംഭാഷണം രചിച്ച സിനിമയുടെ ക്യാമറ എന്‍. കാര്‍ത്തികേയനും ചിത്രസംയോജനം വി.രാജഗേപാലുമാണ്.
കലാസംവിധാനം കെ.ബാലന്‍, ഡിസൈന്‍ രാജന്‍ വരന്തിരപ്പള്ളി.
അംബികാ ഫിലിംസായിരുന്നു വിതരണക്കാര്‍.
അതിസാഹസികത കാണിക്കുന്ന യുവതികളുടെ മേനിപ്രദര്‍ശമായിരുന്നു സിനിമയുടെ ആകര്‍ഷണം.
ഗാനങ്ങള്‍(രചന-ബിച്ചു ചതിരുമല, സംഗീതം എ.ടി.ഉമ്മര്‍).
1-ഏകാന്തതയില്‍-എസ്.ജാനകി.
2-എസ്‌കര്‍ഷന്‍ ഹാപ്പി എസ്‌ക്കര്‍ഷന്‍-അമ്പിളി.
3-സുഖവാസമന്ദിരം ഞാന്‍ പണിഞ്ഞു-യേശുദാസ്.
4-വെള്ളപ്പളുങ്കൊത്ത-യേശുദാസ് ജാനകി.