ശ്രീനാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2022 ബാച്ച് ബിരുദദാന ചടങ്ങ് നാളെ.
പയ്യന്നൂര്‍: ശ്രീനാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ആന്റ് ടെക്‌നോളജിയില്‍ 2022 ബാച്ചിന്റെ ബിരുദദാന ചടങ്ങ്

-ദീക്ഷാന്ത്- സപ്തംബര്‍ 9 ന് രാവിലെ 10.30 ന് കോളേജ് കാമ്പസില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തിലല്‍ അറിയിച്ചു.
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ്ചാന്‍സലര്‍ ഡോ.ടി.അശോകന്‍ പരിപാടി ഉല്‍ഘാടനം ചെയ്യും.
ടി.കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
പരിപാടി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.എ.വി ലീന, ഡോ.സൂസന്‍ അബ്രഹാം, സുന്ദര്‍ വെങ്കിടാചലം, വി.പി.ശ്യാമന്‍, കെ.ധനരാജ് എന്നിവര്‍ പങ്കെടുത്തു.
